Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Football Fans

Ernakulam

ആ​വേ​ശ​പ്പൂ​ര​ത്തി​ലേ​ക്ക് കാൽപ്പന്ത് പ്രേമികൾ

കൊ​ച്ചി: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ മാ​മാ​ങ്ക​ത്തി​ന് പ​ന്തു​രു​ളാ​ന്‍ ര​ണ്ടു​നാ​ൾ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കേ ക​ളി ആ​വേ​ശ​ത്തി​ന്‍റെ ആ​ര​വ​ങ്ങ​ളാ​ണ് നാ​ടെ​ങ്ങും. ഇ​ഷ്ട​താ​ര​ങ്ങ​ളു​ടെ​യും ടീ​മു​ക​ളു​ടെ​യും കൂ​റ്റ​ന്‍ ക​ട്ടൗ​ട്ടു​ക​ളും ഫ്‌​ളെ​ക്‌​സു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളു​മൊ​ക്കെ​യാ​യി ആ​വേ​ശ​പ്പോ​രു​ക​ൾ​ക്ക് കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍.

ഗ്രാ​മ​മേ​ഖ​ല​ക​ളി​ല്‍ മാ​ത്ര​മ​ല്ല, തി​ര​ക്കേ​റി​യ ന​ഗ​ര വീ​ഥി​ക​ളി​ല്‍ പോ​ലും സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ടു​ക​ളും പാ​ത​ക​ക​ളും ഉ​യ​ര്‍​ന്നു ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ൽ ആ​രാ​ധ​ക​ർ ഏ​റെ​യു​ള്ള അ​ര്‍​ജ​ന്‍റീ​ന, ബ്ര​സീ​ല്‍, പോ​ര്‍​ച്ചു​ഗ​ല്‍, സ്‌​പെ​യി​ന്‍, ഇം​ഗ്ല​ണ്ട്... ടീ​മു​ക​ളു​ടെ ഫ്ല​ക്‌​സു​ക​ളാ​ണ് ഏ​റെ​യും. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും ലോ​ക​ക​പ്പ് ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​ണ്.

ക​ട്ടൗ​ട്ടു​ക​ളി​ലും മ​ത്സ​രം

ലോ​ക​ക​പ്പ് ആ​വേ​ശം നെ​ഞ്ചി​ലേ​റ്റി ആ​രാ​ധ​ക​ര്‍ ത​ങ്ങ​ളു​ടെ ഇ​ഷ്ട താ​ര​ങ്ങ​ളു​ടെ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ടു​ക​ള്‍ പ​ല​യി​ട​ങ്ങ​ളി​ലും ഉ​യ​ര്‍​ത്തി​ക്ക​ഴി​ഞ്ഞു. കൂ​ടാ​തെ ഫ്ല​ക്‌​സു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളാ​ലും പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളെ​ല്ലാം ത​ന്നെ വ​ര്‍​ണ​ശ​ബ​ള​മാ​യി. അ​ല്‍​ബി​സെ​ല​സ്റ്റു​ക​ളു​ടെ ആ​കാ​ശ​നീ​ല നി​റ​വും കാ​ന​റി​ക​ളു​ടെ മ​ഞ്ഞ നി​റ​വും പ​റ​ങ്കി​പ്പ​ട​യു​ടെ ചു​വ​പ്പും നി​റ​ഞ്ഞ കൊ​ടി​തോ​ര​ണ​ങ്ങ​ളെ​ല്ലാം തെ​രു​വു​ക​ളി​ല്‍ നി​റ​ഞ്ഞു.

ഫ്ല​ക്‌​സു​ക​ളു​ടെ വ​ലി​പ്പ​ത്തി​ലും മ​ത്സ​ര​മാ​ണ്. ചെ​ല്ലാ​ന​ത്ത് ല​യ​ണ​ല്‍ മെ​സി​യു​ടെ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ടാ​ണ് ആ​രാ​ധ​ക​ര്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 25 അ​ടി​യാ​ണ് ക​ട്ടൗ​ട്ടി​ന്‍റെ ഉ​യ​രം. ചെ​ല്ലാ​നം കൂ​ടാ​തെ വാ​ത്തു​രു​ത്തി, കു​മ്പ​ള​ങ്ങി, മൂ​വാ​റ്റു​പു​ഴ, എ​ള​മ​ക്ക​ര, ക​റു​ക​പ്പി​ള്ളി, പേ​ര​ണ്ടൂ​ര്‍, ഇ​ട​പ്പ​ള്ളി കു​ന്നും​പു​റം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും ഫ്ല​ക്‌​സു​ക​ളും ക​ട്ടൗ​ട്ടു​ക​ളും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

ജേ​ഴ്‌​സി വി​ല്പ​ന ത​കൃ​തി

ജേ​ഴ്‌​സി​ക​ളു​ടെ​യും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ളു​ടെ​യും വി​ല്പ​ന​യും ത​കൃ​തി​യാ​ണ്. മെ​സി​യു​ടെ​യും നെ​യ്മ​റു​ടെ​യും പ​ത്താം​ന​മ്പ​ര്‍, റൊ​ണാ​ള്‍​ഡോ​യു​ടെ ഏ​ഴാം​ന​മ്പ​ര്‍ എ​ന്നി​വ​യ്ക്ക് പ​തി​വു​പോ​ലെ ആ​വ​ശ്യ​ക്കാ​രേ​റെ. അ​ര്‍​ജ​ന്‍റീ​ന​യു​ടെ​യും, ബ്ര​സീ​ലി​ന്‍റെ​യും ജേ​ഴ്‌​സി​യോ​ടൊ​പ്പം ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി, സ്‌​പെ​യ്ന്‍, ഇം​ഗ്ല​ണ്ട് ടീ​മു​ക​ളു​ടെ ജേ​ഴ്‌​സി​ക​ളും വ​ലി​യ​തോ​തി​ൽ വി​റ്റു​പോ​കു​ന്നു​ണ്ട്.

2026 ലോ​ക​ക​പ്പ് ഡി​സൈ​ന്‍ ജേ​ഴ്‌​സി​ക്ക് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യു​ണ്ട്. 150 രൂ​പ മു​ത​ലാ​ണ് ജേ​ഴ്‌​സി​യു​ടെ വി​ല. 1100 രൂ​പ മു​ത​ല്‍ വി​ല വ​രു​ന്ന ക​ളി​ക്കാ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന ത​രം പ്രീ​മി​യം ജേ​ഴ്‌​സി​ക​ളും 5000 രൂ​പ​യ്ക്കു​മു​ക​ളി​ല്‍ വി​ല​വ​രു​ന്ന ബ്രാ​ന്‍​ഡ​ഡ് ജേ​ഴ്‌​സി​ക​ളു​മു​ണ്ട്. ചെ​റി​യ കൊ​ടി മു​ത​ല്‍ 20 അ​ടി വ​രെ വ​ലി​പ്പ​മു​ള്ള കൂ​റ്റ​ന്‍ കൊ​ടി​ക​ളും ല​ഭ്യ​മാ​ണ്.

എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും കൊ​ടി​ക​ള്‍ കോ​ർ​ത്തു​വ​ച്ച തോ​ര​ണ​ങ്ങ​ളും ഇ​ഷ്ട​താ​ര​ങ്ങ​ളു​ടെ റെ​ഡി​മെ​യ്ഡ് ക​ട്ടൗ​ട്ടു​ക​ളും മു​ഖം​മൂ​ടി​ക​ളും വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്.

ഓ​ഫ​റു​ക​ളു​മാ​യി ഷോ​പ്പു​ക​ള്‍

ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശം ഉ​യ​രു​ന്ന​തോ​ടൊ​പ്പം ആ​ക​ര്‍​ഷ​ക​മാ​യ ഓ​ഫ​റു​ക​ളു​മാ​യി ഇ​ല​ക്ട്രോ​ണി​ക്‌​സ് ഷോ​പ്പു​ക​ളും സ​ജീ​വം. മ​ത്സ​ര​ങ്ങ​ള്‍ വ​ലി​യ സ്‌​ക്രീ​നി​ല്‍ ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യി ടി​വി, ഹോം ​തി​യ​റ്റ​ര്‍, സൗ​ണ്ട് സി​സ്റ്റം എ​ന്നി​വ​യ്ക്ക് വി​ല​ക്കി​ഴി​വും മി​ക​ച്ച എ​ക്‌​സ്‌​ചേ​ഞ്ച് ഓ​ഫ​റു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നി​രി​ക്കെ ടി​വി​യും മ​റ്റും വാ​ങ്ങാ​ന്‍ നി​ര​വ​ധി പേ​ര്‍ ഷോ​പ്പു​ക​ളി​ല്‍ എ​ത്തു​ന്നു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ത് വ​ര്‍​ധി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. കൂ​ടാ​തെ പ്രോ​ജ​ക്ട​റു​ക​ള്‍ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രും ഏ​റെ​യു​ണ്ട്. ഓ​ഫ​റു​ക​ള്‍​ക്കൊ​പ്പം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി പ്ര​വ​ച​ന മ​ത്സ​ര​ങ്ങ​ളും വി​വി​ധ സ​മ്മാ​ന പ​ദ്ധ​തി​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കി​ഴ​കൊ​മ്പി​ൽ മെ​സി​യു​ടെ 23 അ​ടി​യു​ടെ കൂ​റ്റ​ൻ ക​ട്ടൗ​ട്ട്

കൂ​ത്താ​ട്ടു​കു​ളം: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി കൂ​ത്താ​ട്ടു​കു​ള​ത്ത് 23 അ​ടി​യു​ള്ള മെ​സി​യു​ടെ കൂ​റ്റ​ൻ ക​ട്ടൗ​ട്ട്. കി​ഴ​ക്കൊ​മ്പി​ലെ അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ഴകൊ​മ്പ്-​പി​ൻ​മ​റ്റം പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ല​യ​ണ​ൽ മെ​സി​യു​ടെ കൂ​റ്റ​ൻ ക​ട്ടൗ​ട്ട് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്നു.

നാ​ട്ടി​ലെ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്ക് പു​റ​മേ, പ്ര​വാ​സി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നാ​ണ് ക​ട്ടൗ​ട്ടി​നു​ള്ള ഫ​ണ്ട് ക​ണ്ടെ​ത്തി​യ​ത്. മെ​സി​യു​ടെ ക​ട്ടൗ​ട്ട് ഉ​യ​ർ​ന്ന​തോ​ടെ ബ്ര​സീ​ൽ അ​ട​ക്ക​മു​ള്ള മ​റ്റു ടീ​മു​ക​ളു​ടെ ആ​രാ​ധ​ക​രും ത​ങ്ങ​ളു​ടെ പ്രി​യ താ​ര​ങ്ങ​ളു​ടെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും ക​ട്ടൗ​ട്ടു​ക​ളും സ്ഥാ​പി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ്.
ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ​ക്ക് ഒ​രു​മി​ച്ചി​രു​ന്ന് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ത​ത്സ​മ​യം ആ​സ്വ​ദി​ക്കാ​നു​ള്ള സൗ​ക​ര്യം ഇ​ത്ത​വ​ണ​യും കി​ഴ​കൊ​മ്പ് പയനീയർ ക്ല​ബ്ബി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

 

Latest News

Corehub Up